ബിഹാറിൽ അറസ്റ്റിലായ ഗുണ്ടാ നേതാവിന്റെ മോദിക്കൊപ്പമുള്ള പ്രചാരണ പോസ്റ്റർ പുറത്ത്

പട്ന: ജൻ സുരാജ് പാർട്ടി അനുയായി മു​ൻ അ​ധോ​ലോ​ക നേ​താ​വ് ദുലാർചന്ദ് യാദവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ ജെ.ഡി.യു സ്ഥാനാർഥി ആനന്ദ് സിങ് മോദിക്കൊപ്പം പ്രചാരണ പോസ്റ്റർ പങ്കിട്ട ഗുണ്ടാ രാഷ്ട്രീയക്കാരൻ. ഇയാളെ മുഖ്യ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആനന്ദ് സിങ്ങിന് പുറമേ ഇയാളുടെ കൂട്ടാളികളായ മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നിവരും അറസ്റ്റിലായി.

ലാലു-റാബ്റി ‘ജംഗിൾ രാജി’ന്റെ ഓർമകൾ ഉണർത്തിക്കൊണ്ട് നരേന്ദ്ര മോദി ബിഹാറിൽ ചുറ്റിത്തിരിയുന്നതിനിടയിലാണ് ഗുണ്ടാരാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് സ്വാധീനം വെളിപ്പെടുത്തുന്ന എൻ‌.ഡി.‌എ പ്രചാരണ പോസ്റ്ററുകൾ രംഗത്തുവന്നത്.

മോദിക്കൊപ്പം നിൽക്കുന്ന, ഇരുണ്ട കണ്ണടകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കട്ടി മീശയുള്ള മുഖം ആനന്ദ് സിങ്ങിന്റേതാണ്. പട്നയിൽ നിന്ന് 90 കിലോമീറ്റർ കിഴക്കുള്ള മൊകാമ മണ്ഡലത്തിലെ ജെ.ഡി.യു സ്ഥാനാർഥിയാണ് ഇയാൾ.

നാല് തവണ എം‌.എൽ‌.എയായ ആന്ദിന് കൊലപാതകം, കൊള്ളയടിക്കൽ, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഒരു നീണ്ട ക്രിമിനൽ റെക്കോർഡ് ഉണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പട്‌ന ഹൈകോടതി ആയുധ നിയമപ്രകാരം ശിക്ഷ റദ്ദാക്കിയപ്പോൾ മാത്രമാണ് ഇയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിക്ക് ശിക്ഷ അനുഭവിച്ചതിനു ശേഷം ആറു വർഷത്തേക്ക് കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുണ്ട്. രാഷ്ട്രീയത്തിലും ഗുണ്ടാരാജ്യ സമ്പദ്‌വ്യവസ്ഥയിലും ആനന്ദിന്റെ ദീർഘകാല എതിരാളിയായ സൂരജ്ഭാൻ സിങ്ങും രാഷ്ട്രീയക്കാരനായി മാറിയ മറ്റൊരു ഗുണ്ടയാണ്. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുൻ നിയമസഭാംഗം ഇപ്പോൾ അയാളുടെ ഭാര്യ വീണ ദേവിക്ക് ആർ.ജെ.ഡി ടിക്കറ്റ് നേടിക്കൊടുത്തു. അവരാണ് ആനന്ദിനെതിരെ മത്സരിക്കുന്നത്. ഇത് മൊകാമ മണ്ഡലത്തിലെ മത്സരം ‘ഗുണ്ട vs ഗുണ്ട’ എന്ന പോരാട്ടമാക്കി മാറ്റി. ആനന്ദും സൂരജ്ഭാനും സ്വാധീനമുള്ള ഭൂമിഹാർ ജാതിയിൽ നിന്നുള്ളവരാണ്.

2005ലും 2010ലും ജെ.ഡി.യു നോമിനിയായി ആനന്ദ് മൊകാമ സീറ്റിൽ വിജയിച്ചു. 2015ൽ സ്വതന്ത്രനായും 2020ൽ ആർ.ജെ.ഡി സ്ഥാനാർഥിയായും വിജയിച്ചു. പക്ഷേ, പിന്നീട് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ ആനന്ദ് ഇപ്പോൾ ആർ.ജെ.ഡിയുടെ എതിരാളിയായ ജെ.ഡി.യുവിനെ പ്രതിനിധീകരിക്കുന്നു. 

2000ൽ സ്വതന്ത്രനായി സൂരജ്ഭാൻ സീറ്റ് നേടി. പിന്നീട് ലോക് ജനശക്തി പാർട്ടി ടിക്കറ്റിൽ ബാലിയയിൽ നിന്ന് എം.പിയായി. ബരൗണി റിഫൈനറി, ബരൗണി തെർമൽ പവർ സ്റ്റേഷൻ, ഗ്രാഫൈറ്റ് ഇന്ത്യ, ഇപ്പോൾ പ്രവർത്തനരഹിതമായ ഭാരത് വാഗൺ ആൻഡ് എൻജിനീയറിങ് ലിമിറ്റഡ് തുടങ്ങിയ ഫാക്ടറികൾ നിറഞ്ഞ മൊകാമയിലെ വ്യാവസായിക മേഖല, ഈ മേഖലയിലെ രാഷ്ട്രീയ-ക്രിമിനൽ അവിശുദ്ധ ബന്ധത്തിന്റെ സാമ്പത്തിക അടിത്തറയായി വളരെക്കാലമായി മാറിയിരിക്കുന്നു.

Tags:    
News Summary - Elections as a playground for goons: Goon politician Anant Singh shares poster with Modi's picture in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.