Posted On
date_range Updated On
date_range മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി പാലത്തിൽ നിന്ന് താഴേക്ക്; ചിത്രങ്ങൾ കാണാം
ഭോപാൽ: മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി 16ഓളം കോച്ചുകൾ പാലത്തിൽനിന്ന് താഴേക്ക് വീണു. മധ്യപ്രദേശിലെ അനുപ്പുരിലാണ് സംഭവം.
ഛത്തീസ്ഗഡിലെ കോർബയിൽനിന്ന് കൽക്കരിയുമായി മധ്യപ്രദേശിലെ കട്നിയിലേക്ക് പോയിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
അലൻ നദിക്ക് കുറുകെയാണ് പാലം. പാലത്തിന് താഴേക്ക് ട്രെയിൻ താഴേക്ക് വീണതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാലത്തിന് കീഴിൽ കോച്ചുകൾ തകർന്നുകിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ടൺ കണക്കിന് കൽക്കരിയാണ് നശിച്ചത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രെയിൻ ഗതാഗതം സാധാരണനിലയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.