Posted On
date_range Updated On
date_range ഡയപ്പറിൽ സ്വർണം കടത്തവെ പിടിയിൽ
ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മകളുടെ ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഡയപ്പറിനുള്ളിലെ പൗച്ചുകളിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.
മറ്റൊരു യാത്രക്കാരൻ സ്വർണം പേസ്റ്റ് രൂപത്തിൽ അരയിൽ ബെൽറ്റ് പോലെ കെട്ടുകയും വേറൊരാൾ മലാശയത്തിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഈ വർഷം മാർച്ച് 1 മുതൽ 15 വരെ 90.67 ലക്ഷം വിലമതിക്കുന്ന 1,606 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.