ഖണ്ഡ്വ (മധ്യപ്രദേശ്): ലക്ഷ്മീദേവിയുടെ ചിത്രം കറൻസിയിൽ ആലേഖനം ചെയ്താൽ രൂപയുട െ ഇന്നത്തെ അവസ്ഥയിൽ പുരോഗതിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രമണ്യ ൻ സ്വാമി. മധ്യപ്രദേശിലെ ഖണ്ഡ്വയിൽ സ്വാമി ‘വിവേകാനന്ദ വ്യാഖ്യാൻമാല’ പ്രഭാഷണ പരമ് പരയിൽ പങ്കെടുക്കാനെത്തിയ അേദ്ദഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തതിനെക്കുറിച്ച ചോദ്യത്തിന്, ഇതുസംബന്ധിച്ച് മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണെന്നും താൻ ഇതിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രാഹ്മണരുടെയും ദലിതരുടെയും പോലെ മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ഡി.എൻ.എ ഒന്നാണെന്ന് പ്രഭാഷണം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 44ാം വകുപ്പിൽ നിർദേശിച്ചപോലെ, കഴിഞ്ഞ 70 വർഷമായി സുപ്രീംകോടതി ആവർത്തിച്ച് നിർദേശിക്കുന്നതുപോലെ ഏക സിവിൽകോഡ് നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാെണന്നും സുബ്രമണ്യൻ സ്വാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.