മുസ്‍ലിം സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് ഇസ്ലാമിന് എതിരാണെന്നും മതത്തെ ദുർബലപ്പെടുത്തുകയാണെന്നും ഗുജറാത്തിലെ അഹമ്മദാബാദ് ജുമാ മസ്ജിദിലെ ഷാഹി ഇമാം ഷബീർ അഹമ്മദ് സിദ്ദിഖി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ സ്തീകളെ കൊണ്ടുവരുന്നത് എന്തിനാണ്. പുരുഷൻമാരില്ലേ എന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിലെ ഹിജാബ് പ്രതിഷേധത്തെ കുറിച്ചും ഇമാം സംസാരിച്ചു. "നിങ്ങൾ സ്ത്രീകളെ എം.എൽ.എമാരും മന്ത്രിമാരും കൗൺസിലർമാരും ആക്കിയാൽ പിന്നെ എന്ത് സംഭവിക്കും. ഞങ്ങൾക്ക് ഇനി ഹിജാബുകൾ സംരക്ഷിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ഹിജാബ് പ്രശ്നം ഉയർത്താൻ കഴിയില്ല. വിഷയം ഇപ്പോൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചാൽ, നിങ്ങളുടെ സ്ത്രീകൾ നിയമസഭാ ഹാളുകളിലും പാർലമെന്റിലും മുനിസിപ്പൽ ബോർഡുകളിലും ഇരിക്കുകയാണ് എന്ന മറുപടി ലഭിക്കും'' -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തേണ്ടിവരുമെന്നും മതം നോക്കാതെ എല്ലാവരോടും സംസാരിക്കണമെന്നും സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നതിനെ ശക്തമായി എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിസ്സഹായരാണെന്നും വനിതാ സ്ഥാനാർത്ഥികൾക്ക് സീറ്റ് സംവരണം ചെയ്യുന്ന നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.