Posted On
date_range Updated On
date_range രാമക്ഷേത്രം നിർമിക്കുന്ന തീയതി പറയണമെന്ന് കേന്ദ്രത്തോട് ഉദ്ധവ് താക്കറെ
അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന തീയതി പറയണമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി ഒാർഡിനൻസ് ഇറക്കുകയാണെങ്കിൽ അതിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്രം എന്ന് നിർമിക്കുമെന്ന തീയതിയാണ് നമുക്കാവശ്യം. ആദ്യം തങ്ങളോട് അക്കാര്യമാണ് പറയേണ്ടതെന്നും അതിനു ശേഷം നമുക്ക് മറ്റ് കാര്യങ്ങൾ സംസാരിക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
നേരത്തെ അടൽ ബിഹാരി വാജ്പേയി സർക്കാർ മുന്നണി സംവിധാനത്തിലായിരുന്നു രൂപീകരിക്കപ്പെട്ടത്. അതിനാൽ അക്കാലത്ത് രാമക്ഷേത്ര നിർമാണ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് ബുദ്ധിമുേട്ടറിയ കാര്യമായിരുന്നു. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ശക്തമാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.