ബലാത്സംഗം തടഞ്ഞ പെൺകുട്ടിക്ക് മുഖത്ത് കുത്തേറ്റു

ലഖ്നോ: അയൽവാസി ബലാത്സംഗത്തിനിരയാക്കുന്നത് തടഞ്ഞ പെൺകുട്ടിക്ക് മുഖത്ത് കുത്തേറ്റു. മുഖത്ത് നിരവധി തവണ കുത്തേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരത നടത്തിയ 23കാരൻ അറസ്റ്റിലായിട്ടുണ്ട്.

ഉത്തർ പ്രദേശിലെ ബല്ലിയയിലാണ് സംഭവം. അയൽവാസിയായ യുവാവ് 15കാരിയുടെ വീട്ടിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി എതിർത്തതോടെ ഇയാൾ കൈകൾ ബന്ധിക്കുകയും മുഖത്ത് കത്തികൊണ്ട് തുടരെ കുത്തുകയുമായിരുന്നു.

ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വാരാണസിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - UP girl who resisted rape was stabbed in the face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.