മംഗളൂരു: കാർക്കളയിൽ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുൽസാർ ഭാനുവിന്റെയും മകൾ അപ്സ ഭാനു ഷിഫനാജാണ് (19) മരിച്ചത്. ഗുൽസാർ ഭാനുവിനെ (45) കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
താൻ പ്രണയിക്കുന്നയാളെ കാണാൻ ഉഡുപ്പിയിലേക്ക് പോകാനൊരുങ്ങിയ ഷിഫനാജിനെ മാതാവ് തടയുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കാർക്കള പൊലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.