മുംബൈയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്​തു

മും​ബൈ: ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഒൗ​റം​ഗാ​ബാ​ദി​ൽ​നി​ന്ന്​ മും​ബൈ​യി​ലെ​ത്തി​യ 19കാ​രി​യെ സു​ഹൃ​ത്തു​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ആ​ദ്യം പെ​ൺ​കു​ട്ടി​യു​ടെ നാ​ടാ​യ ഒൗ​റം​ഗാ​ബാ​ദി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ വെ​ള്ളി​യാ​ഴ്​​ച മും​ബൈ പൊ​ലീ​സി​ന്​ കൈ​മാ​റി.

പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. ജു​ലൈ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ന​ഗ​ര​ത്തി​ൽ എ​ത്തി​യ െപ​ൺ​കു​ട്ടി​യെ നാ​ലു സു​ഹൃ​ത്തു​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന്​ ഇ​ര​യാക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി വി​വ​രം ആ​രെ​യും അ​റി​യി​ച്ചി​ല്ല.

24ന്​ ​പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ്​ മാ​ന​ഭം​ഗ​ത്തി​ന്​ ഇ​ര​യാ​യ​താ​യി സം​ശ​യ​മു​ണ്ടാ​യ​ത്​. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വി​​െൻറ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - girl raped in mumbai -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.