Posted On
date_range Updated On
date_range ലൈംഗിക പീഡന പരാതി പിൻവലിക്കാൻ പ്രതിയുടെ സമ്മർദ്ദം; പെൺകുട്ടി ആത്മഹത്യ ചെയ്തു
ലഖ്നോ: ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
പെൺകുട്ടിയെ പ്രദേശവാസിയായ താലിബ് എന്ന യുവാവ് ബലാത്സംഗത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ താലിബിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ജയിൽമോചിതനായതിന് പിന്നാലെ താലിബ് പെൺകുട്ടിയെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതിന് പിന്നാലെ പൊലീസ് താലിബിനെതിരെ പുതിയ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കുട്ടി ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ താലിബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.