ലഖ്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസിന് നിഷ്‌ക്രിയത്വമെന്ന് ബന്ധുക്കൾ. സെപ്റ്റംബർ ഒമ്പതിനാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്.
പൊലീസിനെ വിവരം അറിയിച്ചിട്ടും നടപടി എടുത്തിരുന്നില്ലെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ സ്കാർഫ് കൊണ്ട് കെട്ടിയിട്ട് ഓടുന്ന കാറിനുള്ളിലേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
ബലാത്സംഗ കേസിൽ അറസ്റ്റ് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഖുഷിനഗർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റിതേഷ് കുമാർ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.