മുംബൈ സ്‌കൂളിൽ 15കാരിയെ ബലാത്സംഗം ചെയ്തു; പ്യൂൺ അറസ്റ്റിൽ

മുംബൈ: ദക്ഷിണ മുംബൈയിലെ സ്കൂൾ വളപ്പിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് 28കാരനായ സ്കൂൾ പ്യൂണിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ മാതാപിതാക്കൾ നിരീക്ഷിക്കുകയും കുട്ടി പഠിച്ച കോൺവെന്റുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്.

സെപ്തംബർ അഞ്ചിന്, പ്യൂൺ പെൺകുട്ടിയെ ഒറ്റക്ക് കാണുകയും ഉപദ്രവിക്കുകയും ചെയ്തു. അതിനുശേഷം, പ്രതി ഗാംദേവി പ്രദേശത്തുള്ള സ്കൂളിൽ എത്തുന്നത് നിർത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് സ്‌കൂൾ അധികൃതർ ഗാംദേവി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ പരിസരത്ത് വെച്ച് പ്യൂൺ വിദ്യാർത്ഥിയെ പലതവണ ശല്യപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ മൊബൈൽ നമ്പറിൽ പ്രതി വീഡിയോ കോളും ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Girl, 15, Sexually Harassed In Mumbai School, Peon Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.