ഗിരിജ വൈദ്യനാഥൻ തമിഴ്​​നാട്​ ചീഫ്​ സെക്രട്ടറി

ചെന്നൈ: തമിഴ്​നാട്​ ചീഫ്​ സെക്രട്ടറി രമ മോഹന റാവുവിനെ തൽസ്​ഥാനത്ത്​ നിന്ന്​ മാറ്റി. ഗിരിജ വൈദ്യനാഥനാണ്​ പുതിയ ചീഫ്​ സെക്രട്ടറി. വിജിലൻസ്​ കമ്മീഷണറു​ടെയും ഭരണ പരിഷ്​കാര കമീഷണറുടെയും അധിക ചുമതല കൂടി ഗിരിജ വൈദ്യനാഥന്​ ഉണ്ടാകും. 

ഇന്നലെ രമ മോഹന റാവു​വി​െൻറ വീട്ടിൽ  ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ നടത്തിയ റെയ്​ഡിൽ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ്​ അദ്ദേഹത്തെ മാറ്റിയതെന്നാണ്​ സൂചന.

കഴിഞ്ഞ ജൂണിലാണ് അൻപത്തെട്ടുകാരനായ റാവു തമിഴ്നാട് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1985 ബാച്ച് ഉദ്യോസ്ഥനാനായ റാവു വിജിലൻസ് കമീഷണർ സ്ഥാനവും ഭരണപരിഷ്കരണ കമീഷണർ സ്ഥാനവും വഹിച്ചിരുന്നു​. ആന്ധ്രാ സ്വദേശിയാണ് ഇദ്ദേഹം

Tags:    
News Summary - Girija Vaidyanathan appointed Chief Secretary of Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.