Posted On
date_range Updated On
date_range റിലയൻസ് റീടെയിലിൽ വീണ്ടും നിക്ഷേപം
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൽ വീണ്ടും നിക്ഷേപം. 7350 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയുടെ റീടെയിൽ വിഭാഗത്തിൽ ഉണ്ടായത്. സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെൽത്ത് ഫണ്ട് ജി.ഐ.സി, നിക്ഷേപം സ്ഥാപനം ടി.പി.ജി തുടങ്ങിയവയാണ് റിലയൻസ് റീടെയിലിൽ പണമിറക്കിയത്.
ഇതിൽ ജി.ഐ.സി 5,512.5 കോടിയും ടി.പി.ജി 1,837.5 കോടിയും നിക്ഷേപിച്ചു. നിക്ഷേപത്തോടെ റിലയൻസ് റീടെയിലിൻെറ ഓഹരി മൂല്യം 4.285 ലക്ഷം കോടിയായി ഉയർന്നു.
ഒക്ടോബർ ഒന്നിന് അബുദബിയിൽ നിന്നുള്ള നിക്ഷേപസ്ഥാപനമായ മുദാബാല 6,247.5 കോടി നിക്ഷേപിച്ചിരുന്നു. 1.4 ശതമാനം ഓഹരിയാണ് മുദാബല വാങ്ങിയത്. യു.എസിൽ നിന്നുള്ള സിൽവർലേക്കും റിലയൻസ് റീടെയിലിൽ നിക്ഷേപം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.