ക്ഷേത്ര സമീപത്ത്​ മാംസം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കം: ​യു.പിയിൽ യുവാവിനെ തല്ലിക്കൊന്നു

ഗാസിയാബാദ്​ (യു.പി): ക്ഷേത്രത്തിന്​​ സമീപത്തിരുന്ന്​ മാംസാഹാരം കഴിച്ചത്​ ചോദ്യം ചെയ്​ത യുവാവിനെ മൂന്നംഗ മദ്യപ സംഘം തല്ലിക്കൊന്നു. മീററ്റ്​ സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീൺ സൈയ്​നി (22) ആണ്​ കൊല്ലപ്പെട്ടത്​. ഗാസിയാബാദിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ പ്രവീൺ ഞായറാഴ്ച​ ആശുപത്രിയിലാണ്​ മരിച്ചത്​. സുഹൃത്തുക്കളായ രണ്ട്​ പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്​. സംഭവത്തിൽ സൈനികൻ ഉൾപ്പെടെ മൂന്നു പേരെ ​ഗാസിയാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

ക്ഷേത്രത്തിന്​ സമീപത്തുള്ള പുണ്യസ്​ഥലമായ ഗാംഗ്​നഹർ ഖട്ടിലിരുന്ന്​ പ്രതികൾ മദ്യത്തോടൊപ്പം മാംസാഹാരം കഴിച്ചത്​ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി കൂടിയായ​ പ്രവീണും സുഹൃത്തുക്കളും ചോദ്യം ചെയ്​തിരുന്നു. പ്രതികളോട്​ മറ്റൊരിടത്തേക്ക്​ മാറണ​മെന്ന്​ ആവശ്യപ്പെട്ടതോടെ വാക്​തർക്കമായി. നാട്ടുകാർ ഇട​പെട്ടതോടെ പിരിഞ്ഞുപോയ അക്രമി സംഘം ഇരുമ്പ്​ വടികളും മറ്റുമായെത്തി പ്രവീണിനെയും സുഹൃത്തുക്കളേയും ക്രൂരമായി മർദിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ്​ പ്രവീണി‍െൻറ മരണത്തിനിടയാക്കിയതെന്ന്​ പൊലീസ്​ വ്യക്​തമാക്കി. അതേസമയം, പ്രതികൾ സോയബീനും റൊട്ടിയുമായിരുന്നു കഴിച്ചതെന്നുന്നും റിപോർട്ടുണ്ട്​. പക്ഷെ, ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കമുണ്ടായതായി വിവരമില്ലെന്നാണ്​ ​​പൊലീസ്​ വിശദീകരണം.

Tags:    
News Summary - Ghaziabad: Man beaten to death on suspicion of consuming non-vegetarian food near temple, three held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.