മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നു; രാഹുലിനും ഉവൈസിക്കുമെതിരെ പരാതിയുമായി ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: ഗാസിയാബാദിൽ വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ രാഹുൽ ഗാന്ധിയും അസദുദ്ദീൻ ഉവൈസിയും മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയാണെന്ന്​ ബി.ജെ.പി എം.എൽ.എയുടെ പരാതി. ലോനിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ ന​ന്ദകിഷോർ ഗുജ്ജാറാണ്​ പൊലീസിൽ പരാതി നൽകിയത്​. ​വയോധികനെ ആക്രമിക്കുന്നതി​െൻറ വിഡിയോ പങ്കു​വെച്ച്​ ത​​െൻറ നിയമസഭ മണ്ഡലത്തിലെ മതസൗഹാർദം തകർക്കാൻ ഇരുവരും ശ്രമിക്കുന്നുവെന്നാണ്​ എം.എൽ.എയുടെ പരാതി.

സംഭവത്തെ വർഗീയവൽക്കരിക്കാനാണ്​ ഇരുവരും ശ്രമിക്കുന്നത്​. വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തെ ഹിന്ദു-മുസ്​ലിം പ്രശ്​നമായി ചിത്രീകരിച്ച്​ സമാധാനാന്തരീക്ഷം തകർക്കാനാണ്​ ഇരുവരുടേയും ശ്രമം. രണ്ട്​ മുസ്​ലിം യുവാക്കളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്​. വയോധികൻ ആക്രമിക്കപ്പെടുന്നതി​െൻറ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച്​ കലാപമുണ്ടാക്കാനാണ്​ ശ്രമമെന്നും എം.എൽ.എ ആരോപിക്കുന്നു. ബോളിവുഡ്​ നടി സ്വര ഭാസ്​കറിനെതിരെയും എം.എൽ.എ പരാതി നൽകിയിട്ടുണ്ട്​.

മുസ്​ലിം ​വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്​ മൂന്ന്​​ പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന്​ ഗാസിയാബാദ്​ ജില്ല എസ്​.എസ്​.പി അമിത്​ പതാക്​ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്​ ഒമ്പത്​ പേരെ പ്രതിചേർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - Ghaziabad assault case: BJP MLA files complaint against Rahul Gandhi, Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.