ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡൽഹിയിലെ പ്രശസ്തമായൊരു സ്വീറ്റ് ഷോപ്പിൽ സന്ദർശനം നടത്താനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമയം കണ്ടെത്തിയത്. എന്നാൽ, കടയിലെത്തിയ രാഹുൽ ഗാന്ധിയോട് ഒരു അഭ്യർഥനെ മാത്രമേ ഉടമ സുശാന്ത് ജെയിനിന് നടത്താനുണ്ടായിരുന്നുള്ളു. രാഹുൽ ഗാന്ധി എത്രയുംപെട്ടെന്ന് വിവാഹം കഴിക്കണമെന്നും കോൺഗ്രസ് നേതാവിന്റെ വിവാഹത്തിനുള്ള മധുരപലഹാരങ്ങൾ തരാൻ തങ്ങൾ തയാറാണെന്നും സുശാന്ത് ജെയിൻ പറഞ്ഞു.
വർഷങ്ങളായി ഗാന്ധി കുടുംബത്തിന് മധുരപലഹാരങ്ങൾ നൽകുന്നത് തങ്ങളാണെന്ന് സുശാന്ത് ജെയിൻ എ.എൻ.ഐയോട് വെളിപ്പെടുത്തി. രാഹുൽ ഗാന്ധി വിവാഹം കഴിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ബേക്കറിയിലെത്തിയാൽ ഞങ്ങൾക്കൊപ്പം മധുരപലഹാരങ്ങളുണ്ടാക്കാനും രാഹുൽ ഒപ്പമുണ്ടാകും.
രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്ക് ജിലേബിയാണ് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുണ്ടാക്കാൻ രാഹുൽ ഞങ്ങൾക്കൊപ്പം കൂടും. മൈദ കൊണ്ട് ഉണ്ടാക്കുന്ന ലഡുവാണ് രാഹുലിന് ഏറ്റവും പ്രിയപ്പെട്ടത്. അതുണ്ടാക്കാനും രാഹുൽ അടുക്കളയിൽ തങ്ങൾക്കൊപ്പം കൂടുമെന്നും ബേക്കറി ഉടമ പറഞ്ഞു.
കഴിഞ്ഞ ദിവസം ബേക്കറിയിലെത്തിയ രാഹുൽ ഗാന്ധി കടയിലെ ജീവനക്കാരോട് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നത് കാണിച്ച് തരാമോയെന്ന് ചോദിച്ചു. പിന്നീട് ഓരോ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ വിഡിയോ എക്സിലൂടെ പങ്കുവെക്കുകയും ചെയ്തു. ദീപാവലിയെന്നത് കേവലം മധുരപലഹാരത്തിന്റെ താലി മാത്രമല്ലെന്നും അത് ബന്ധങ്ങൾ പുതുക്കാനുള്ള സമയം കൂടിയാണെന്നും രാഹുൽ എക്സിൽ കുറച്ചു.
മറ്റൊരു എക്സ് പോസ്റ്റിൽ ഓൾഡ് ഡൽഹിയിലെ പ്രശസ്തമായ ബേക്കറിയിൽ ജിലേബിയും ലഡുവും ഉണ്ടാക്കാനായി ജീവനക്കാർക്ക് ഒപ്പം കൂടിയെന്നും രാഹുൽ ഗാന്ധി പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.