കൊൽക്കത്ത: ഇന്ത്യൻ കടൽത്തട്ടിൽ അമൂല്യ സമ്പത്ത് കണ്ടെത്തിയതായി ജിയേളാജിക്കൽ സർവേ ഒാഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. മൂന്നുവർഷത്തെ ഗവേഷണത്തിലാണ് ദശലക്ഷക്കണക്കിന് ടൺ ലോഹങ്ങളും ധാതുക്കളും വാതകങ്ങളും കണ്ടെത്തിയത്. മംഗളൂരു, ചെന്നൈ, മന്നാർ ബേസിൻ, അന്തമാൻ നികോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് വൻ സമുദ്ര നിേക്ഷപമുള്ളത്. 2014ലാണ് ഗവേഷണം തുടങ്ങിയത്. ഫോസ്ഫേറ്റ് സമൃദ്ധമായ കടൽത്തിട്ടയാണ് കണ്ടെത്തിയത്. ഹൈഡ്രോകാർബണുകളും മൈക്രോനോഡ്യുളുകളും ഇവിടെയുണ്ട്. സമുദ്ര രത്നാകർ, സമുദ്ര കൗസ്തഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.