രാജസ്ഥാനിലെ കാവി സ്കൂൾ യൂണിഫോം മാറ്റാനൊരുങ്ങി ഗെലോട്ട് സർക്കാർ

ജയ്പൂര്‍: രാജസ്ഥാനിലെ 85 ലക്ഷം സ്‌കൂള്‍ വിദ്യാർഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. യൂണിഫോമിൽ നിന്ന് കാവി ഒഴിവാക്കാനാണ് തീരുമാനം. 2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോൾ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത് വലിയ വിമർശനത്തിന് ഇട വരുത്തിയിരുന്നു.

ആര്‍.എസ്.എസ്. യൂണിഫോമിന് സമാനമാണ് ഇതെന്നായിരുന്നു ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമായിരുന്നു യൂണിഫോം.

യൂണിഫോം മാറ്റുന്ന കാര്യം ഗെലോട്ട് സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതാണെന്നും എന്നാല്‍ കോവിഡ് കാരണങ്ങളാല്‍ നീണ്ടുപോയതാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പുതിയ യൂണിഫോമിന്റെ നിറം നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി അറിയിച്ചു. അതേസമയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ യൂണിഫോം സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യൂണിഫോമിൽ മാറ്റം വരുത്തുന്നത് രക്ഷിതാക്കൾക്ക് വലിയ ഭാരമാകുമെന്നായിരുന്നു ബി.ജെ.പി വാദം.

Tags:    
News Summary - Gehlot govt to change BJP era school uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.