ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തതായി സൂചന. എസ്.ഐ.ടി പുറത്തുവിട്ട രേഖാചിത്രവുമായി സാദൃശ്യമുള്ളവരെയാണ് ഗദകിൽനിന്ന് കസ്റ്റഡിലെടുത്തത്.
ഗദഗ് എസ്.പി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ എസ്.ഐ.ടി തയാറായില്ല. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.