ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് 1.2 ലക്ഷം ചുവപ്പ് പൾസർ ബൈക്കുകളുടെ രേഖകൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധിച്ചു. ഗൗരിയുടെ കൊലയാളികൾ എത്തിയത് ചുവന്ന പൾസർ ബൈക്കിലാണെന്ന് അയൽവാസി മൊഴിനൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ചുവന്ന ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയത്.
കൊലയാളികൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. വെടിയൊച്ച കേട്ട താൻ വീടിനു പുറത്തേക്ക് വന്നപ്പോൾ രണ്ടു പേർ ബജാജ് ബൈക്കിൽ രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് ഇദ്ദേഹം എസ്.ഐ.ടിക്ക് നൽകിയ മൊഴി. സംസ്ഥാനത്തെ ആർ.ടി.ഒ ഓഫിസുകൾ വഴി ശേഖരിച്ച 1.2 ലക്ഷം ബൈക്കുകളുടെ രേഖകളാണ് ഇതിനകം എസ്.ഐ.ടി പരിശോധിച്ചത്. ചുവന്ന പൾസർ ബൈക്കുകൾ നിരീക്ഷിക്കാൻ പൊലീസ് സറ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തര കർണാടക ജില്ലകളിലാണ് പ്രധാനമായും എസ്.ഐ.ടി അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ മാസം അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റു മരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിലും വീടിനു സമീപം ചുവന്ന പൾസർ ബൈക്ക് കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.