ഗൗരി ല​േങ്കഷ്​ വധം: ഒരാൾ കൂടി അറസ്​റ്റിൽ 

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകയും ആക്​ടിവിസ്​റ്റുമായ ഗൗരി ല​േങ്കഷിനെ വധിച്ച കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. പച്ചക്കറി കർഷകനും ബെൽഗാവിയിൽ ഹോട്ടൽ നടത്തുകയും ചെയ്യുന്ന ഭാരത്​ കുർനെ(37)യെയാണ്​ കർണാടക പൊലീസ്​ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്​.  ഇതോടെ ഗൗരി വധത്തിൽ അറസ്​റ്റിലായവരുടെ എണ്ണം 12 ആയി. 

ഗൗരി ല​േങ്കഷിനെ വെടിവെച്ചിട്ടയാളെ രക്ഷപ്പെടുത്തുന്നതിന്​ സ്ഥലത്ത്​ കാറിൽ കാത്തുനിന്ന രണ്ടംഗ സംഘത്തിലുണ്ടായിരുന്നയാളാണ്​ ഭാരതെന്ന്​ പൊലീസ്​ പറയുന്നു. കൊലയാളിയെ ബംഗളൂർ നഗരത്തി​ൽ നിന്നും സുരക്ഷിതമായ സ്ഥല​േത്തക്ക്​ കടത്തിയതും ഇയാൾ ഉൾപ്പെട്ട സംഘമാണ്​. ഇയാളും മഹാരാഷ്​ട്രയിലെ തീവ്രഹിന്ദു സംഘടനയിൽ പെട്ടയാളാണ്​. 

ഗൗരിയുടെ വീട്​ നിരീക്ഷിക്കാൻ പ്രതികളെ സഹായിച്ച സ്​കൂൾ അധ്യാപകനെ രണ്ടു ദിവസം മുമ്പ്​ അന്വേഷണ സംഘം അറസ്​റ്റു ചെയ്​തിരുന്നു. 

2017 സെപ്​തംബർ അഞ്ചിന്​ ബംഗളൂരുവിലെ വസതിയിലാണ്​ മാധ്യമപ്രവർത്തകയായ ഗൗരി ല​േങ്കഷ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ സനാതൻ സൻസ്​തയുമായി ബന്ധം പുലർത്തുന്ന ഹിന്ദു യുവ സേന പ്രവർത്തകൻ കെ.ടി. നവീൻ(37) നെ മാർച്ച്​ രണ്ടിന്​ പ്രത്യേകാന്വേഷണ സംഘം അറസ്​റ്റു ചെയ്​തിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ്​ മറ്റു പ്രതികളെ കൂടി പിടികൂടിയത്​. 
 

Tags:    
News Summary - Gauri Lankesh Murder Case: SIT Arrests 12th Accused- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.