ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലേങ്കഷിനെ വധിച്ച കേസിൽ കസ്റ്റഡിയിലുള്ള പ്രതി നവീൻകുമാർ കുറ്റം സമ്മതിച്ചതായി കർണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെയായിരുന്നു ഹോെട്ട മഞ്ജ എന്ന അപരനാമമുള്ള നവീെൻറ ഏറ്റുപറച്ചിൽ.
പ്രവീൺ എന്ന കൂട്ടാളിക്കൊപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തിൽനിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് നവീൻ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇൗ സ്ഥലവും കൊലപാതകം നടത്തിയ രീതിയും സഞ്ചരിച്ച വഴികളും പൊലീസിന് കാട്ടിക്കൊടുത്തു. നുണപരിശോധനക്ക് വിധേയനാകാമെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. ദിവസങ്ങൾക്കുമുമ്പ് ബംഗളൂരു െമജസ്റ്റിക് ഏരിയയിലെ പ്രധാന ബസ് ടെർമിനലിന് സമീപത്തുനിന്നാണ് പൊലീസ് നവീനെ പിടികൂടിയത്. തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുള്ള ഇയാൾ ഗൗരി ലേങ്കഷിനോട് കടുത്ത വിദ്വേഷം വെച്ചുപുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അഭി, അനി എന്നിവർക്കൊപ്പം ഇയാൾ തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ, തോക്ക് വാങ്ങാനും വിൽക്കാനും ഇയാൾ പുണെ, മുംബൈ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തങ്ങളെ താറടിച്ചുകാട്ടാൻ കോൺഗ്രസ് സർക്കാർ നവീനിനുമേൽ കുറ്റം അടിച്ചേൽപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.