നാഗാലാൻഡിൽ പട്ടി മാംസം വിൽക്കാം, സർക്കാർ നിരോധനം കോടതി സ്റ്റേ ചെയ്തു

ഗുവാഹത്തി: നാഗാലാൻഡ് സർക്കാർ കഴിഞ്ഞ ജൂലൈ 2ന് ഏർപ്പെടുത്തിയ പട്ടിമാംസം വിൽപന നിരോധനം ഗുവാഹതി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ പട്ടിമാംസത്തിന്‍റെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വിൽപന എന്നിവക്കുള്ള നിരോധനം നീങ്ങി.

സെപ്റ്റംബർ 14 ന് ഹൈക്കോടതി നാഗാലാൻഡ് സർക്കാരിന് വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ അവസരം നൽകിയിരുന്നുവെങ്കിലും സർക്കാർ ഒരെണ്ണം പോലും ഫയൽ ചെയ്തിരുന്നില്ല. ഇതേതുടർന്നാണ് നിരോധനത്തിന് സ്റ്റേ വന്നത്. പട്ടി മാംസം വില്‍പന നടത്തുന്നവര്‍ നല്‍കിയ ഹരജിയിലാണ് നിരോധനം സ്റ്റേ ചെയ്തത്.

കാബിനറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാനത്തെ ചില സമുദായങ്ങൾക്കിടയിൽ നായുടെ മാംസം രുചികരമായ വിഭവമായി കണക്കാക്കപ്പെടുന്നു. എന്നാൽ

പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (ഫിയാപോ) 2016ൽ സര്‍ക്കാരിനു നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു നിരോധനം. മാർച്ചിൽ നായ ഇറച്ചി ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം.

Tags:    
News Summary - Gauhati HC stays Nagaland government’s ban on dog meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.