Posted On
date_range Updated On
date_range ജി 20 ഉച്ചകോടി: സർവകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: 2023 സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച രാഷ്ട്രപതിഭവനിലാണ് യോഗം. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ ക്ഷണിക്കുകയും ചർച്ചചെയ്യുകയും തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്.
40ഓളം രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാരെയാണ് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി യോഗത്തിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഡിസംബർ ഒന്നിനാണ് ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.