ന്യൂഡൽഹി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ പുറത്തുവിട്ടു. 931.83 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍എൻ. ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ ഒന്നാമത്. 15.38 ലക്ഷം രൂപയുടെ ആസ്തിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പട്ടികയിൽ അവസാനത്തെയാൾ. ഏറ്റവും കുറവ് ആസ്തിയുള്ളവരിൽ മൂന്നാമതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. 1.18 കോടിയാണ് മുഖ്യമന്ത്രിയുടെ ആസ്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023-24ൽ ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 1,85,854 രൂപയാണ്. മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64, 310 രൂപ. ശരാശരി പ്രതിശീർഷ വാർഷിക വരുമാനത്തേക്കാൾ ഏഴിരട്ടിയിലേറെ വരുമാനമാണ് മുഖ്യമന്ത്രിമാർക്കുള്ളത്. മുഖ്യമന്ത്രിമാരിൽ രണ്ടുപേരാണ് ശതകോടീശ്വരന്മാരുള്ളത്. ശരാശരി ആസ്തി 52.59 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.