തമിഴ്​നാടിന് ആറ്​ ലക്ഷം വാക്​സിൻ കൂടി അനുവദിച്ച്​ കേന്ദ്രം

ചെന്നൈ: കോവിഡ്​ വാക്​സിൻ ക്ഷാമം നേരിടുന്ന തമിഴ്​നാടിന് വീണ്ടും വാക്​സിൻ അനുവദിച്ച്​ കേന്ദ്രം. ചൊവ്വാഴ്ച്​ 6,16,660 ഡോസ്​ വാക്​സിനുകളാണ്​ സംസ്ഥാനത്ത്​ എത്തിയത്​. കനത്ത വാക്​സിൻ ക്ഷാമം നേരിടുന്നു​െവന്ന്​ തമിഴ്​നാട്​ കഴിഞ്ഞയാഴ്ച കേ​ന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇതിന്​ പിന്ന​ാലെ വെള്ളിയാഴ്ച ​ 3.65 ലക്ഷം കോവിഷീൽഡ്​ വാക്​സിൻ അനുവദിച്ചിരുന്നു. ഇതിന്​ പിന്നാ​െലയാണ്​ ചൊവ്വാഴ്ച ആറര ലക്ഷം വാക്​സിൻ കൂടി അനുവദിച്ചത്​.

കോവിഡ്​ വാക്​സിനേഷനിൽ തമിഴ്​നാട്​ വള​രെ പിന്നിലെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമാണ്​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന്​ സ്ഥിതിവിവരക്കണക്കുകളും പുറത്ത്​ വന്നിരുന്നു.

ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രം വാക്​സിൻ വിതരണം ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്​​ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാ​െലയാണ്​ കേന്ദ്രം കൂടുതൽ വാക്​സിൻ അനുവദിച്ചത്​.

Tags:    
News Summary - Fresh doses of Covid vaccine reach Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.