സൈബർ കുറ്റകൃത്യ ബോധവൽക്കരണ കോളർ ട്യൂൺ ഇന്ന് മുതൽ നീക്കം ചെയ്തു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ നടൻ അമിതാഭ് ബച്ചൻ പറയുന്ന മുന്നറിയിപ്പുകളാണ് നീക്കം ചെയ്തത്. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ കാമ്പയിനിന്റെ ഭാഗമായി ഉപയോക്താവ് ഫോൺ വിളിക്കുമ്പോഴെല്ലാം മുൻകൂട്ടി റെക്കോർഡുചെയ്‌ത സന്ദേശം പ്ലേ ചെയ്തിരുന്നു.
'പ്രചാരണം അവസാനിച്ചു. അതിനാൽ ഇന്ന് മുതൽ കോളർ ട്യൂൺ നീക്കം ചെയ്യും.' വൃത്തങ്ങൾ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ കോളർ ട്യൂൺ ഒരു തടസ്സമായി തോന്നുന്നതിനാൽ വിളിക്കുന്നവരെ ഉടനടി ബന്ധപ്പെടാൻ കഴിയില്ലെന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അടുത്തിടെ ഈ ഗാനത്തിന്റെ പേരിൽ അമിതാബ് ബച്ചനും വ്യാപകമായി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഇതിൽ നടനും പ്രതികരിച്ചിരുന്നു. സർക്കാരിനോട് പറയൂ, അവർ എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ ചെയ്തു എന്നാണ് സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചത്.
എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഫോണിൽ മുന്നറിയിപ്പ് കോളർട്യൂൺ പ്ലേ ചെയ്തിരുന്നു. ബാങ്ക്, ആദായനികുതി വകുപ്പ് അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകൾ എന്ന് അവകാശപ്പെട്ട് ഫോൺ കോളുകൾ വരികയാണെങ്കിൽ പ്രതികരിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പ് വർധിച്ചുവന്ന സാഹചര്യത്തിലായിരുന്നു നിർദേശങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.