മുംബൈയിൽ നാലുനിലക്കെട്ടിടം തകർന്ന് ഒരു മരണം

മുംബൈ: നവി മുംബൈയിൽ നാലു നിലക്കെട്ടിടം തകർന്ന് വീണ് ഒരു മരണം. കോപർ ഖൈറാനയിലെ ബോൻകോഡ് ഗ്രാമത്തിൽ രാത്രി 10.30 ഓടെയാണ് സംഭവം.

കെട്ടിടം ബലക്ഷയം സംഭവിച്ചതായിരുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. തകർന്ന് വീഴുന്നതിന് മുമ്പ് കെട്ടിടത്തിൽ താമസിച്ചിരുന്ന 32 പേരെ ഒഴിപ്പിച്ചിരുന്നെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. എട്ടുപേർ അതിൽ ഒഴിഞ്ഞുപോയിരുന്നില്ല. തകർന്നു വീഴുമ്പോഴാണ് ഇവർ പുറത്തിറങ്ങിയത്. അവരെ അഗ്നിശമന സേന രക്ഷിച്ചു.

ഒരാളുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​രാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിലെ താമസക്കാരെ വിളിപ്പിച്ച് മൃതദേഹം തിരിച്ചറിയു​ന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അഗ്നി ശമന സേനാ ഉദ്യോഗസ്ഥൻ പുരുഷോത്തം ജാദവ് പറഞ്ഞു. 

Tags:    
News Summary - Four-storey building collapses in Mumbai, one dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.