ചെന്നൈ: ശിവകാശി സാത്തൂർ ചിന്നകാമൻപട്ടിയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടു തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വെടിമരുന്ന് മിശ്രിതം തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനശബ്ദം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കേൾക്കാനായെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷവും സഹായം അനുവദിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.