representational image
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചെന്ന് സൈന്യം
ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിനൊടുവിൽ നാല് ഭീകരരെ വധിച്ചുവെന്ന് സൈന്യം. കുൽഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. പോംബി, ഗോപാൽപോര ഗ്രാമങ്ങളിലാണ് സംഭവം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പൊലീസ് ഐ.ജി വിജയ് കുമാർ പറഞ്ഞു.
പുൽവാമയിൽ രണ്ട് ഭീകരർ പിടിയിലായെന്നും പൊലീസ് അറിയിച്ചു. അമിർ ബാഷീർ, മുക്താർ ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. പതിവ് പരിശോധനകൾക്കിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. രണ്ട് കുഴിബോംബുകളും ഇവരിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.