Posted On
date_range Updated On
date_range വിരുതനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം
ചെന്നൈ: തമിഴ്നാട്ടിലെ വിരുതനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കാലത്തൂരിലെ ആർ.കെ.വി.എം പടക്കനിർമ്മാണശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ശിവകാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനമുണ്ടായത്. എന്നാൽ, ഒമ്പത് മണിയോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പിന്നീട് ജില്ലാ ഫയർ ഓഫീസർ കെ.ഗണേശന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എസ്.കുമാർ(38), പി.പെരിയസാമി(65), വീരാർകുമാർ (40), എസ്.മുരുകേശൻ(35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുതുവർഷത്തെ വരവേൽക്കാനായി പൂജ നടത്താനാണ് തൊഴിലാളികൾ പടക്കനിർമാണശാലയിലെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.