Posted On
date_range Updated On
date_range ജെ.എൻ.യുവിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ മരത്തിൽ തൂങ്ങിയ നിലയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. സർവകലാശാല കാമ്പസിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തെ മരത്തിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. 40-45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ദ്രവിച്ച അവസ്ഥയിലായിരുന്നുവെന്നും മൂേനോ നാലോ ദിവസം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് വിഭാഗവും സ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.