15കാരിയെ ഒരുവർഷത്തോളം തടവിൽ പാർപ്പിച്ച്​ പീഡനം; യു.പിയിൽ നാലുപേർ പിടിയിൽ

ലഖ്‌നോ: പതിനഞ്ചുകാരിയെ 13 മാസത്തോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത കേസിൽ നാലുപേരെ യു.പി പൊലീസ്​ അറസ്റ്റ് ചെയ്തു. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയുമാണ്​.

സ്​കൂളിൽ സെക്യൂരിറ്റിയായി േജാലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയാണ്​ മുഖ്യ​പ്രതി. ഇയാളുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പൊലീസാണ്​ അറസ്റ്റ് ചെയ്തത്. ജിതു കശ്യപ്​, വരുൺ തിവാരി, അജയ്​ കുമാർ എന്നിവരാണ്​ മറ്റ്​ പ്രതികൾ.

പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി പ്രധാന പ്രതി ഉപ്രേത കുമാര്‍ വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂടാതെ, പണം വാങ്ങി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതായും പൊലീസ്​ പറയുന്നു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭക്ഷണം പോലും നൽകാതെയായിരുന്നു ഇത്​.

തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് മാതാവ് ഡോക്‌റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.  

Tags:    
News Summary - Four arrested for raping, holding minor captive in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.