Posted On
date_range Updated On
date_range കുൽഗാമിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; നാല് സൈനികർക്ക് പരിക്ക്
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപോറ മേഖലയിലെ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15ഓടെയായിരുന്നു സംഭവം.
സൈന്യത്തിന്‍റെ റോഡ് ഓപണിങ് പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണമഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ സൈനികരെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയാതായി പ്രതിരോധ വിഭാഗം പി.ആർ.ഒ പ്രസ്താവനയിൽ അറിയിച്ചു.
ഭീകരർക്ക് പാർപ്പിടം നൽകുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നതുൾപ്പെടെ സഹായങ്ങൾ നൽകുകയും ചെയ്ത ലഷ്കറെ ത്വയ്യിബ ബന്ധമുള്ള തീവ്രവാദിയെ ജനുവരി മൂന്നിന് ജമ്മുകശ്മീർ പൊലീസും സൈന്യത്തിന്‍റെ 34 രാഷ്ട്രീയ റൈഫിൾസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.