Posted On
date_range Updated On
date_range യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഐ.സി.യുവില്‍
ലഖ്‌നോ: യു.പി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങ്ങിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ലഖ്‌നോവിലെ എസ്.ജി.പി.ജി.ഐ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഏതാനും ആഴ്ചകളായി അസുഖബാധിതനായിരുന്നു ഇദ്ദേഹം. ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാണെങ്കിലും ഇടക്കിടെ ബോധം മറയുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.
രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ് സിങ്ങായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യു.പി മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.