മുൻ കേന്ദ്രമന്ത്രി പി.ആർ കുമാരമംഗലത്തിന്‍റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ആർ കുമാരമംഗലത്തിന്‍റെ ഭാര്യ കിറ്റി കുമാരമംഗലത്തെ സ്വവസതിയിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൊലീസ്​ അറിയിച്ചു. 67 വയസായിരുന്നു. മുഖത്ത്​ തലയിണ അമർത്തിയാണ്​ കൊലപാതകം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത്​ മണിക്കായിരുന്നു സംഭവം.

വീട്ടിലെ അലക്കുകാരനും രണ്ട്​ സുഹൃത്തുക്കളും ചേർന്നാണ്​ കൊലപാതകം നടത്തിയതെന്ന്​ പൊലീസ്​ സംശയിക്കുന്നു. അലക്കുകാരനായ രാജു അറസ്റ്റിലായിട്ടുണ്ട്​. രാജുവിന്‍റെ കൂട്ടാളികളായ രണ്ടുപേർ ഒളിവിലാണ്​. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.

അലക്കുകാരനെ വീട്ടിലെ വേലക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്​. വേലക്കാരിയെ ബന്ധിയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. ശേഷം കിറ്റി കുമാറിനെ കൊന്ന ശേഷം പ്രതികൾ ​െകാള്ളയടിക്കുകയായിരുന്നു. രാത്രി 11മണിക്കാണ്​ പൊലീസിന്​ സംഭവത്തെ കുറിച്ച്​​ വിവരം ലഭിച്ചത്.

സുപ്രീം കോടതിയിൽ അഭിഭാഷകയായിരുന്നു കിറ്റി. കോൺഗ്രസ്​ നേതാവായിരുന്ന പി.ആർ കുമാരമംഗലം പിന്നീട്​ ബി.ജെ.പിയിൽ ചേരുകയായിരുന്നു. പി.വി. നരസിംഹറാവു സർക്കാറിൽ അംഗമായിരുന്നു. പിന്നീട്​ വാജ്​പേയി സർക്കാറിൽ ഊർജ്ജ വകുപ്പ്​ കൈകാര്യം ചെയ്​തു.

Tags:    
News Summary - Former Union Minister PR Kumaramangalam's wife Kitty Kumaramangalam murdered at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.