രാജസ്ഥാൻ മുൻ മുഖ്യമന്ത്രി ജ​ഗ​ന്നാ​ഥ് പ​ഹാ​ഡി​യ കോവിഡ് ബാധിച്ചുമരിച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ന്നാ​ഥ് പ​ഹാ​ഡി​യ അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് നടക്കും.

1980-81 കാ​ല​ഘ‌​ട്ട​ത്തി​ലാ​ണ് പ​ഹാ​ഡി​യ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. പി​ന്നീ​ട് ഹ​രി​യാ​ന, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റാ​യും പ്ര​വ​ർ​ത്തി​ച്ചിട്ടുണ്ട്.

പ​ഹാ​ഡി​യ​യു​ടെ വി​യോ​ഗം ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​മാ​ണെ​ന്നും നി​ര്യാ​ണ​ത്തി​ൽ വ​ള​രെ അ​ധി​കം ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ടീറ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് പഹാഡിയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കാബിനറ്റ് യോഗം ചേരും. സംസ്ഥാനത്ത് ഒരു ദിവസം ഔദ്യോഗിക ദുഖാചരണം ഉണ്ടാകും. 

Tags:    
News Summary - Former Rajasthan CM Jagannath Pahadia dies of Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.