മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്നാഥ് ഗെയ്ക്വാദ് അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് നഗരത്തിലെ ബ്രീച്ച്കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് മകളാണ്. 1985 മുതൽ 2004 വരെ തുടർച്ചയായി നാലു തവണ ധാരാവിയിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി.
മുംബൈ കോൺഗ്രസിലെ പ്രമുഖ ദലിത് നേതാവായ ഇദ്ദേഹം 2017 മുതൽ 2020 വരെ മുംബൈ കോൺഗ്രസ് അധ്യക്ഷനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.