Posted On
date_range Updated On
date_range സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. സൈനിക ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.
ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ത്രിലോക്ചന്ദിന്റെ ആരോഗ്യനില കഴിഞ്ഞ ഡിസംബറിൽ വഷളായിരുന്നു.
ജമ്മു കശ്മീരിലെ റെയ്നവരി ഗ്രാമത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. 1990കളിൽ കശ്മീർ വിട്ട് മുറാദ്നഗർ പട്ടണത്തിൽ സ്ഥിരതാമസമാക്കി. 10,000 രൂപ ശമ്പളമുണ്ടായിരുന്ന ത്രിലോക്ചന്ദിന് സുരേഷിന്റെ ഉയർന്ന ക്രിക്കറ്റ് പരിശീലന ഫീസ് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങൾ അഭിമുഖങ്ങളിൽ സുരേഷ് റെയ്ന വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.