തെരഞ്ഞെടുപ്പ്​ കമീഷനിൽ കൊളീജിയം സംവിധാനം വേണമെന്ന്​​ മുൻ കമീഷണർ

ന്യൂഡൽഹി: കേ​ന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷണിൽ കൊളീജിയം സംവിധാനം നടപ്പാക്കണമെന്ന്​ മുൻ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ഡോ. എസ്​.വൈ ഖുറേഷി. തെരഞ്ഞെടുപ്പ്​ കമീഷണിൽ രാഷ്​​്ട്രീയ ഇടപെടൽ ഉണ്ടാവുന്നുവെന്ന വിമർശനങ്ങൾ ഇല്ലാതാക്കണമെങ്കിൽ കൊളീജിയം സംവിധാനം നടപ്പാക്കണമെന്ന്​ ഖുറേഷി പറഞ്ഞു.

കൊളീജയം സിസ്​റ്റം തെരഞ്ഞെടുപ്പ്​ കമീഷൻ നിയമനത്തിന്​ കൃത്യമായ ഒരു സംവിധാനമുണ്ടാകും. ഇന്ത്യൻ ജുഡിഷ്യറി ഇതിന്​ ഒരു ഉദാഹരണമാണെന്നും ഖുറേഷി പറഞ്ഞു. സുപ്രീംകോടതി ജഡ്​ജിമാർ, സെൻട്രൽ വിജിലൻസ്​ കമീഷൻ, സെൻട്രൽ ഇൻഫർമേഷൻ കമീഷൻ എന്നിവരെ നിയമിക്കുന്നത്​ കൊളിജിയം സംവിധാനപ്രകാരമാണ്​.

ശനിയാഴ്​ച അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ ​തീയതി പ്രഖ്യാപിക്കാനായി കമീഷൻ വിളിച്ച വാർത്താ സമ്മേളനം മാറ്റിയത്​ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ​െങ്കടുത്ത മധ്യപ്രദേശിലെ റാലിയിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനായാണ്​ വാർത്ത സമ്മേളനം മാറ്റിയതെന്നായിരുന്നു കോൺഗ്രസ്​ വിമർശനം.

Tags:    
News Summary - Former EC chief bats for collegium system-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.