ആം ആ​ദ്മി പാർട്ടി മുൻ എം.എൽ.എ ജർനൈൽ സിങ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ എം.എൽ.എ ജർനൈൽ സിങ് (47) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ അവസാനവാരമാണ് രജൗറി ​ഗാർഡൻ മുൻ എം.എൽ.എ കൂടിയായ ജർനൈൽ സിങ്ങിന് കോവിഡ് ബാധിച്ചത്. തുടർന്ന് രാജീവ് ​ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയുകയായിരുന്ന അ​ദ്ദേഹത്തിന് നെഞ്ചിൽ അണുബാധ കൂടുകയും നില ​ഗുരുതരമാകുകയും ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ജർനൈൽ സിങ്ങിന്റെ വേർപാടിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നെന്നും ഓർക്കപ്പെടും -കെജ്രിവാൾ കുറിച്ചു

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജൗറി ​ഗാർഡനിൽ നിന്ന് മത്സരിച്ചാണ് സിങ് വിജയിച്ചത്. എന്നാൽ 2017ൽ എം.എൽ.എ സ്ഥാനം രാജിവെച്ച് പഞ്ചാബിലെ ലാംബി സീറ്റിൽ നിന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ ആ​ഗസ്റ്റിൽ ആക്ഷേം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചതിന് സിങ്ങിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. 

Tags:    
News Summary - Jarnail Singh, Former AAP MLA, AAP, Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.