ഹരിയാനയിൽ വിദേശ വനിതയുടെ മൃതദേഹം; ബലാൽസംഗക്കൊലയെന്ന് സംശയം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസർ പ്രദേശത്ത് വിദേശ വനിതയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ തന്നെ കൊലപാതകമാണെന്നാണ് നിഗമനം.

രാവിലെ ആറുമണിയോടെയാണ് ഡൽഹി–ജയ്പൂർ ഹൈവേയിൽ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആഫ്രിക്കൻ വംശജയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയ്യാൻ സാധിച്ചിട്ടില്ല.അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഇതോടെ ബലാൽസംഗത്തിന് ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയം ശക്തമായി.

ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീയെ ഫ്ലൈഓവറിൽ നിന്നോ വാഹനത്തിൽ നിന്നോ പുറത്തേക്ക് തള്ളിയിട്ടതാണെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. അന്തിമമായ തെളിവുകൾ ഫൊറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വന്ന ശേഷം വ്യക്തമാകുമെന്നാണ് പൊലീസ് അറിയിച്ചത്.

Tags:    
News Summary - Foreign woman's half-naked body found in Haryana's Manesar, rape suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.