Posted On
date_range Updated On
date_range ബംഗളൂരുവിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബംഗളൂരു: ബംഗളൂരുവിൽ ചിക്കജാലയിൽ നൈജീരിയന്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം. ചിക്കജാലക്കടുത്ത് ആളൊഴിഞ്ഞ മൈതാനത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിനും തലക്കുമേറ്റ മാരകമായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വന്നിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.