കോവിഡ് നിയന്ത്രണം പാലിക്കൂ, അല്ലെങ്കിൽ ലോക്ഡൗണിന് തയാറെടുക്കൂ; മുംബൈ മേയറുടെ മുന്നറിയിപ്പ്

മുംബൈ: ദൈനംദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുംബൈ നഗരവാസികൾക്ക് മേയർ കിശോരി പട്നേക്കറുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ ഒറ്റദിവസം 6000ലേറെ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

നിങ്ങൾ ഉദാസീനത തുടരുകയും രോഗികളുടെ എണ്ണം ഉയരുകയും ചെയ്യുകയാണെങ്കിൽ ലോക്ഡൗൺ നടപ്പാക്കേണ്ടി വരും. നിങ്ങൾക്ക് ലോക്ഡൗൺ ഒഴിവാക്കണമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കൂ -മേയർ പറഞ്ഞു.

മുംബൈയിലെ കോവിഡ് സാഹചര്യം ഗൗരവതരമാണെന്നും രോഗപ്പകർച്ചയെ വരുതിയിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇന്നലെ 6112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് 6000ലേറെ കേസ് റിപ്പോർട്ട് ചെയ്തത്. 

Tags:    
News Summary - Follow Covid Rules Or Face Lockdown, Mumbai Mayor Warns Residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.