Posted On
date_range Updated On
date_range മലയാളികൾക്ക് താങ്ങാവാൻ ഡൽഹിയിൽ ഫോകാന ഇന്റർനാഷനൽ രൂപവത്കരിച്ചു
ന്യൂഡൽഹി: മലയാളികൾക്ക് താങ്ങാവാൻ ഡൽഹിയിൽ ഫൊകാന ഇന്റർനാഷനൽ ഘടകം രൂപവത്കരിച്ചു. ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്താനും അവർക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും നൽകാനുമായി രൂപവത്കരിച്ച കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA).
ലീലാ ആംബിയൻസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡി.എം.എ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഫൊകാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാഷാഹി, ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ (എയ്‌മ) ദേശീയ ചെയർമാൻ ബാബു പണിക്കർ, ഇന്റർനാഷനൽ കോഓഡിനേറ്റർ തോമസ് തോമസ് എന്നിവർ സംസാരിച്ചു. ഡൽഹിയിലെ നാൽപ്പതിൽപ്പരം സാമൂഹിക-സാംസ്‌കാരിക സാമുദായിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.