ഡൽഹിയിൽ മൂടൽമഞ്ഞ്; താപനില 9.9 ഡിഗ്രിയെന്ന് കാലാവസ്ഥ നിരീക്ഷകർ

ന്യൂഡൽഹി: വായു ഗുണനിലവാര സൂചിക മെച്ചപ്പെടുമ്പോഴും ഡൽഹിയിൽ താപനില 9.9 ഡിഗ്രി സെൽഷ്യസിൽ തുടരുന്നു. താപനില ഉയരാത്തതിനാൽ നഗരത്തിൽ പരക്കെ തണുത്തുറഞ്ഞ കാലാവസ്ഥയാണ്.

രാവിലെ എട്ടരയോടെ അന്തരീക്ഷം 100 ശതമാനം ഈർപ്പം നിറഞ്ഞതാണെന്ന് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 20 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. തിങ്കാളാഴ്ച നഗരത്തിൽ 10.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച താപനില 9.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.

മിതമായ മൂടൽമഞ്ഞ് ഉണ്ടാവാനും പരാമാവധി താപനില ഏകദേശം 22 ഡിഗ്രി സെൽഷ്യസായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. 

Tags:    
News Summary - Fog in Delhi; Meteorologists say the temperature is 9.9 degrees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.