ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റു; ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: ഗുണ നിലവാരമില്ലാത്ത പ്രഷർ കുക്കർ വിൽപ്പന നടത്തിയതിന് ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈകോടതി. ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത പ്രഷർ കുക്കറിന് ഗുണനിലവാരമില്ലെന്ന് കാണിച്ച് ഉപയോക്താവ് നൽകിയ പരാതിയിലാണ് കോടതി നടപടി. തുക ഒരാഴ്ചക്കകം നൽകണമെന്നും ഉത്തരവുണ്ട്. കഴിഞ്ഞമാസം ഫ്ലിപ്കാർട്ടിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ വിഭാഗം ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. 598 പ്രഷർകുക്കറുകൾ വിൽപ്പന നടത്തിയതായി കണ്ടെത്തിയ അധികൃതർ എല്ലാ ഉൽപ്പന്നങ്ങളും തിരികെ എടുക്കണമെന്നും ഉപയോക്താക്കൾ പണം തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

നേരത്തേ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെയും കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. അന്ന് ബി.ഐ.എസ് സ്റ്റാൻഡേഡ് ഇല്ലാത്ത 2265 പ്രഷർ കുക്കറുകളാണ് ആമസോൺ വഴി വിറ്റഴിഞ്ഞത്.

Tags:    
News Summary - Flipkart Fined Rs 1 Lakh For Selling Sub-Standard Pressure Cooker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.