കനത്തമഴ: ഡൽഹി വിമാനത്താവളത്തിലെ സർവീസുകൾ താളംതെറ്റി

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ സർവീസുകൾ താളംതെറ്റി. ഏഴ് ​വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നാലെണ്ണം വൈകുകയും ചെയ്തു. ഡൽഹിയിൽ നിന്നും പുറപ്പെടേണ്ട 25 വിമാനങ്ങളും ഡൽഹിയിലേക്കുള്ള 15 വിമാനങ്ങളും വൈകി.

കാലാവസ്ഥ മോശമായതിനെ തുടർന്ന് വിസ്താര മുംബൈ ഡൽഹി റൂട്ടിലെ രണ്ട് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറി ട്രാഫിക് തടസവും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴ പെയ്തതോടെ ഡൽഹിയിലെ താപനില 28.2 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. 33 ഡിഗ്രിയാണ് കൂടിയ താപനില.

അടുത്ത മൂന്ന് ദിവസവും വടക്കു-പടിഞ്ഞാറൻ ഇന്ത്യയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. 

Tags:    
News Summary - Flights Services Hit, Massive Traffic Jams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.