ജമ്മു കശ്മീരിൽ പ്രളയവും മണ്ണിടിച്ചിലും; ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ശ്രീനഗർ: കനത്ത മഴയിൽ ജമ്മു കശ്മീരിൽ പ്രളയവും മണ്ണിടിച്ചിലും മഞ്ഞു വീഴ്ചയും. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ രണ്ടാം ദിനവും ഗതാഗതം തടസ്സപ്പെട്ടു.

അനന്ദനാഗ് ജില്ലയിൽ ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പരിസരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചെനാബ് നദീതീരത്തും ആശങ്കയുയർന്നിട്ടുണ്ട്. ഇവിടെ സലാൽ അണക്കെട്ടിൽ നിർദിഷ്ട അളവിൽ കൂടുതൽ വെള്ളമെത്തിയിട്ടുണ്ട്. റംബാൻ, ഉദ്ദംപൂർ പ്രദേശത്ത് 30ലധികം മണ്ണിടിച്ചിലുണ്ടായി. ദോഡ, കിഷ്ത്വാർ, റംബാൻ എന്നിവിടങ്ങളിൽ സ്കൂളുകൾ താൽക്കാലികമായി അടച്ചു.

ജമ്മുവിലെ പൂഞ്ച്, രജൗരി ജില്ലകളെ ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മുഗൾ റോഡിലെ ഗതാഗതം നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. മഞ്ഞ് വീഴ്ച കാരണം കിഷ്ത്വാർ ജില്ലയിലെ ഉയർന്ന പ്രദേശത്ത് കുടുങ്ങിയ 50 യാത്രക്കാരെ പൊലീസ് രക്ഷിച്ചു. കിഷ്ത്വാറിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

Tags:    
News Summary - Flash floods, landslides as heavy rains, snowfall lash J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.